ഗുരുവായൂർ: തിരുവെങ്കിടം നായർ സമാജത്തിന്റെ 15-ാം വാർഷികവും കുടുംബ സംഗമവും നഗരസഭാ ചെയർപേഴ്‌സൺ വി.എസ്. രേവതി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബാലൻ വാറണാട്ട് അദ്ധ്യക്ഷനായി. സമാജത്തിന്റെ സേവനമിത്ര പുരസ്‌കാരം സംഗീത സംവിധായകൻ വിദ്യാദരൻ മാസ്റ്റർ നാടക കലാകാരൻ ചന്ദ്രൻ ചങ്കത്തിനു സമ്മാനിച്ചു. ചികിത്സാ സഹായം, പെൻഷൻ വിതരണം എന്നിവ എൻ. പ്രഭാകരൻ നായർ വിതരണം ചെയ്തു. പ്രഭാകരൻ മണ്ണൂർ, പി. മുരളീധര കൈമൾ, ഭാർഗവൻ പള്ളിക്കര, ഗോപിനാഥപൈ, സുകുമാരൻ ആലക്കൽ, കൗൺസിലർമാരായ ഷൈലജ ദേവൻ, ശ്രീദേവി ബാലൻ എന്നിവർ പ്രസംഗിച്ചു.