തൃശൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി രാജാജി മാത്യു തോമസ് ഇന്നലെ ഒല്ലൂർ മണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ എട്ടു മണിയോടെ നെടുപുഴ തെക്കുമുറിയിൽ നിന്നും പര്യടനം ആരംഭിച്ചു. തുടർന്ന് പനമുക്ക് സെന്റർ, മുല്ലയ്ക്കൽ ക്ഷേത്രം എന്നിവിടങ്ങളിലായിരുന്നു സ്വീകരണം. അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന ശിൽപി രാജന്റെ തട്ടകത്തിലെത്തിയപ്പോൾ ശിൽപി രാജൻ രാജാജിക്ക് തന്റെ ശിൽപങ്ങൾ തന്നെയാണ് ഉപഹാരമായി നൽകിയത്. വലിയാലുക്കൽ അമ്പലനടയിൽ ഒട്ടേറെ അമ്മമാർ സ്ഥാനാർത്ഥിയെ അനുഗ്രഹിക്കാനെത്തി. അപകടത്തെ തുടർന്ന് അരയ്ക്കു കീഴെ തളർന്ന എ.ഐ.വൈ.എഫ് മുൻ ജില്ലാ വൈസ് പ്രസിഡന്റ് സന്തോഷ് കുമാർ സ്വീകരിക്കാനെത്തി. ചിയ്യാരം മഠം പരിസരം, ഒല്ലൂക്കാവ് പരിസരം , പുത്തൻപാടം, പനയംപാടത്ത് കുന്നംകാട്ടുകര, കൈനൂർ, പൊന്നൂക്കര പടിഞ്ഞാട്ടുമുറി, ചെറുകുന്ന്, വെട്ടുക്കാട് കോളനി, അമ്പിളിക്കുന്ന്, ആശാരിക്കാട്, ചേരുംകുഴി, പയ്യനം, മാരാക്കൽ, ആൽപ്പാറ കനാൽപ്പാലം, വടക്കുംപാടം, കൂട്ടാല ലക്ഷം വീട്, കൂട്ടാല, മുളയം, പീടികപ്പറമ്പ്, തോക്കാട്ടുക്കര, കൊഴുക്കുള്ളി, മൈനർ റോഡ്, ഐക്യനഗർ, മാടക്കത്തറ ആൽ, വെള്ളാനിശ്ശേരി, പൊങ്ങണംകാട്, മാറ്റാംപുറം (നോർത്ത്), കള്ളായി, കിഴക്കേ വെള്ളാനിക്കര, മുളയം റോഡ്, ഉദയഗിരി, പാണഞ്ചേരി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കൊരങ്ങൻപാറയിൽ പര്യടനം സമാപിച്ചു...