തൃപ്രയാർ: വെൽഫെയർ സൊസൈറ്റിയുടെ നേത്യത്വത്തിൽ നടക്കുന്ന സമൂഹവിവാഹം 28 ന്ഞായറാഴ്ച നടക്കും. രാവിലെ 11ന് തൃപ്രയാർ എൻ.ഇ.എസ് കോളേജിലാണ് ചടങ്ങ്. തെരഞ്ഞെടുക്കപ്പെട്ട 4 ജോഡികളുടെ വിവാഹമാണ് നടക്കുകയെന്ന് ചെയർമാൻ ശിവൻ കണ്ണോളി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 92 പുരുഷന്മാരും 26 സ്ത്രീകളും അപേക്ഷ നല്കിയിരുന്നെങ്കിലും നാല് ജോഡികൾ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഓരോരുത്തർക്കും അഞ്ച് പവൻ സ്വർണ്ണവും വസ്ത്രങ്ങളും നല്കും. വിവാഹസദ്യയും ഉണ്ടാവും. എം.ജി ശ്രീവത്സൻ, പി..കെ സുഭാഷ് ചന്ദ്രൻ, എ.എൻ സിദ്ധപ്രസാദ്, കെ.കെ. ധർമ്മപാലൻ മാസ്റ്റർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.