തൃശൂർ: ജനതാദൾ യുണൈറ്റഡ് ഈ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ മുന്നണിയെ പിന്തുണയ്ക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരളത്തിൽ ഇടത് വലതു മുന്നണികളുടെ കപട മതേതര മുഖം തുറന്നുകാട്ടാനാണ് എൻ.ഡി.എയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് ഭാരവാഹികൾ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ സുധീർ ജി. കൊല്ലാറ, ദാസൻ വെണ്ണക്കര, ബേബി വെള്ളപ്പാറ, വേണുഗോപാൽ, നാരായണൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.