തൃശൂർ: തൃശൂരിനെ വികസിത ജില്ലയാക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് തൃശൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി സോനു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തൃശൂരിൽ സോനുവിന് ഗാന്ധിയൻ പാർട്ടി പിന്തുണ നൽകുമെന്നും രാജ്യത്തെ പട്ടിണി പാവങ്ങളുടെ ഉന്നമനം മുൻനിറുത്തിയാണ് വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുന്നതെന്നും ഗാന്ധിയൻ പാർട്ടി നേതാവ് ശിവപ്രസാദ് ഗാന്ധി വ്യക്തമാക്കി. പി.ടി. സനൂപ്, റിബിൽ ബാബു, കെ.എസ്. ദീപക്, വി. വൈശാഖ് എന്നിവർ പങ്കെടുത്തു.