തൃപ്രയാർ: മുസ്ലീം യുവതിയായ മുനീറക്കിത് സ്വപ്ന സാഫല്യം. എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ്ഗോപിയെ ആരതിയുഴിഞ്ഞാണ് മുനീറ സ്വീകരിച്ചത്. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രദർശനത്തിന് ശേഷം പടിഞ്ഞാറെ നടയിലെത്തിയതായിരുന്നു സ്ഥാനാർത്ഥി. നാട്ടിക നിയോജകമണ്ഡലത്തിൽ പ്രചാരണത്തിനായി എത്തിയതാണ് സുരേഷ് ഗോപി. ബി.ജെ.പി നേതാക്കളോട് തന്റെ ഇഷ്ടതാരത്തെ അടുത്തുകാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു മുനീറ. മുനീറയ്ക്ക് ബി.ജെ.പിക്കാർ നല്കിയത് സൂപർ സ്റ്റാറിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കാനുള്ള അവസരമാണ്. വലപ്പാട് സ്വദേശിയാണ് മുനീറ. തിയേറ്റർ സിനിമാരംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ദേശീയതയുടെയും പുരോഗമനത്തിന്റെയും രാഷ്ട്രീയം ഇഷ്ടപ്പെടുന്ന കലാകാരിയുമാണ്. വിദേശത്ത് കുടുംബത്തോടൊപ്പം കഴിയുന്നു. മോദി വീണ്ടും അധികാരത്തിൽ വരണമെന്ന് ആഗ്രഹിക്കുന്നതായി മുനീറ പറഞ്ഞു.