അന്തിക്കാട്: കെയർ ഹോം പദ്ധതി പ്രകാരം നിർമ്മാണം പൂർത്തിയായ വീടുകളുടെ താക്കോൽ ദാനം നിർവഹിച്ചു. പ്രളയത്തിൽ വീട് തകർന്നവർക്ക് സംസ്ഥാന സഹകരണ വകുപ്പ് വീട് നിർമ്മിച്ച് നൽകുന്ന കെയർ ഹോം പദ്ധതി പ്രകാരം തൃശൂർ താലൂക്ക് ചെത്ത് തൊഴിലാളി സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്ന എട്ട് വീടുകളിൽ പണി പൂർത്തിയായ രണ്ട് വീടുകളുടെ താക്കോൽദാനമാണ് നടത്തിയത്. അരിമ്പൂർ സ്വദേശി മുറ്റിശ്ശേരി വീട്ടിൽ കാർത്ത്യായനി, അന്തിക്കാട് സ്വദേശി കാരണത്ത് വീട്ടിൽ സജിത ശാന്തകുമാർ എന്നിവർക്കാണ് വീട് നിർമ്മിച്ചു നൽകിയത്. തൃശൂർ താലൂക്ക് സഹകരണ സംഘം അസി. രജിസ്ട്രാർ പയസ് വീടുകളുടെ താക്കോൽദാനം നിർവഹിച്ചു. സംഘം പ്രസിഡന്റ് കെ.എം. ജയദേവൻ, സെക്രട്ടറി കെ.വി. വിനോദൻ, ടി.കെ. മാധവൻ, എം.ആർ. മോഹനൻ, കെ.എം. കിഷോർ കുമാർ തുടങ്ങിയവർ പങ്കെടുത്തു...