കയ്പ്പമംഗലം: കൊറ്റംകുളം ഐനിക്കൽ കാരണത്ത് ശ്രീ ഭദ്രകാളി മുത്തപ്പൻ ക്ഷേത്രത്തിലെ രോഹിണി മഹോത്സവം ഇന്ന്. പുലർച്ചെ ഗണപതി ഹോമം, പന്തീരടി പൂജ, കാഴ്ച ശീവേലി, നവകാഭിഷേകം, ഉച്ചയ്ക്ക് അമൃത ഭോജനം, വൈകീട്ട് 4 ന് പകൽപ്പൂരം, രാത്രി 8 ന് അത്താഴ പൂജ, തുടർന്ന് പന്തീരനാഴി നിവേദ്യം, 9 മുതൽ ദേവിക്ക് കളമെഴുത്തും പാട്ടും, 12 ന് ഗുരുതിക്ക് എഴുന്നള്ളിപ്പ് എന്നിവ നടക്കും..