വരാക്കര: വരാക്കര ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ആഘോഷിച്ചു. വ്രതശുദ്ധിയോടെ ആയിരങ്ങളാണ് ദേവിക്ക് പൊങ്കാല അർപ്പിച്ചത്. സിനിമ സീരിയൽ താരം ലക്ഷ്മി പ്രിയ മുഖ്യാതിഥിയായി പങ്കെടുത്തു. മേൽശാന്തി വത്സൻ ശാന്തികൾ ചടങ്ങുകൾക്ക് മുഖ്യകാർമ്മികനായി. ക്ഷേത്രയോഗം ഭാരവാഹികളുടെ നേതൃത്വത്തിൽ പൊങ്കാലക്കെത്തിയ ഭക്തർക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.