ആമ്പല്ലൂർ: ഫാസിസത്തെ ചെറുക്കാനും മതനിരപേക്ഷത സംരക്ഷിക്കാനും എന്റെ വോട്ട് എന്ന പേരിൽ കലാസാംസ്‌കാരിക സംഗമം നടത്തി. അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. സംവിധായകൻ പ്രിയനന്ദനൻ അദ്ധ്യക്ഷനായിരുന്നു. യുവ കലാ സാഹിതി ജില്ലാ സെക്രട്ടറി സി.വി. പൗലോസ്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ഡോ. വിനയകുമാർ, അഡ്വ. ജയന്തി സുരേന്ദ്രൻ, പി.ജി. മോഹനൻ, രാജൻ നെല്ലായി എന്നിവർ പ്രസംഗിച്ചു. സമൂഹ ചിത്രരചന, കവിയരങ്ങ്, ചിരിക്കുട്ട്, ഗാനസന്ധ്യ, തിരുവാതിരകളി, ലഘു നാടകം എന്നിവ അവതരിപ്പിച്ചു.