സൂപ്പർ താരത്തിന്റെ കടന്നുവരവ് യു.ഡി.എഫിന്റെ വിജയ സാദ്ധ്യതകളെ യാതൊരു തരത്തിലും ബാധിക്കില്ല. എല്ലാ സർവേകളിലും തൃശൂരിൽ യു.ഡി.എഫിന്റെ വിജയമാണ് പ്രവചിക്കുന്നത്. എല്ലാവരിലും ജാതിയും മതവും രാഷ്ട്രീയവുമുണ്ട്. നല്ല വകതിരിവുള്ളവരാണ് തൃശൂരിലെ വോട്ടർമാർ
ടി.എൻ പ്രതാപൻ ഇരിങ്ങാലക്കുടയിൽ പറഞ്ഞത്
കേരളത്തിലെ വോട്ടർമാരെ സർവേകളുടെ പേരിൽ കബളിപ്പിക്കാമെന്ന് കരുതേണ്ട. നിക്ഷിപ്ത താൽപ്പര്യങ്ങളോടെയുള്ള സർവേകളെ വോട്ടർമാർ പുച്ഛിച്ച് തള്ളി, എൽ.ഡി.എഫിന് മികച്ച വിജയം ഉറപ്പാക്കും. ബി.ജെ.പിയുടേത് ഹിന്ദു തീവ്രവാദമാണെങ്കിൽ മൃദുഹിന്ദുത്വമാണ് കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളത്. വർഗ്ഗീയതയെ നേരിടുന്നതിൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടപ്പോൾ സംഘപരിവാർ വളർന്നു. ഇപ്പോൾ കോൺഗ്രസിൽ നിന്ന് മുന്തിയ നേതാക്കൾ ബി.ജെ.പിയിലേക്ക് ഒഴുകുകയാണ്.
മന്ത്രി എം.എം മണി
എറിയാട് ചന്തയിലെ പൊതുയോഗത്തിൽ പറഞ്ഞത്