കാഞ്ഞാണി: ഗുരുദേവൻ ദീപ പ്രതിഷ്ഠ നടത്തിയ കാരമുക്ക് ചിദംബര ക്ഷേത്രത്തിലെ വിഷു പൂരത്തിന് കൊടിയേറി. മേൽശാന്തി സിജിത്ത് കൊടിയേറ്റം നിർവഹിച്ചു. 15നാണ് വിഷുപൂരം. ക്ഷേത്ര പരിധിയിലെ 11 കരകളിൽ നിന്നും എത്തുന്ന ചെറുപൂരങ്ങൾ വൈകീട്ട് ആറിന് കൂട്ടിഎഴുന്നള്ളിയ്ക്കും. ചടങ്ങിന് ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് സുരേഷ് ബാബു വന്നേരി, സെക്രട്ടറി കെ.കെ. ഗോപി, പി.കെ. വേലായുധൻ എന്നിവർ നേതൃത്വം നൽകി.