ചാലക്കുടി: പൊരിയുന്ന കാലാവസ്ഥയ്ക്ക് തെല്ല് ആശ്വാസമായി ചാലക്കുടിയിൽ വീണ്ടും വേനൽ മഴയെത്തി. ചൊവ്വാഴ്ച വൈകീട്ടാണ് നഗരത്തിലും മറ്റും മഴ പെയ്തത്. കഴിഞ്ഞയാഴ്ചയും നല്ല മഴ കിട്ടിയിരുന്നു.എന്നാൽ ഇത് കാർഷിക മേഖലയിൽ നാശവും വിതച്ചു. മഴയോടൊപ്പം ആഞ്ഞടിച്ച കാറ്റാണ് കിഴക്കൻ മേഖലയിൽ കാർഷിക വിളകളെ തകർത്തത്. ചൊവ്വാഴ്ചയിലെ മഴ മലയോര മേഖലയെ സ്പർശിച്ചില്ല.ചാറ്റൽ മഴയോടെ അവസാനിക്കുകയായിരുന്നു. ഇടയ്ക്കിടെ പെയ്യുന്ന മഴ തീടിപിടുത്തത്തെ അകറ്റുന്നത് നാട്ടുകാർക്ക് അനുഗ്രഹമായി. ഉണക്കപ്പുല്ല് തീപിടുത്തം ഈയിടെ വ്യാപകമായിരുന്നു.