ഇരിങ്ങാലക്കുട : ബി.ജെ.പിയെ രാജ്യത്തിന്റെ ഭരണത്തിൽ നിന്ന് നീക്കാനുള്ള വിശാല സഖ്യ രൂപീകരണം കോൺഗ്രസിന്റെ സങ്കുചിത മനോഭാവം മൂലം നഷ്ടമായെന്ന് സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി പറഞ്ഞു. ഇരിങ്ങാലക്കുടയിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാൽ പൂർണ്ണ ഉത്തരവാദിത്വം കോൺഗ്രസിന് മാത്രമായിരിക്കും. സേഛാധിപത്യ രീതിയിലുള്ള മോദിയുടെ ഭരണത്തിൽ പശുവിന്റെ വില പോലും മനുഷ്യനില്ലാതായെന്നും സുധാകർ റെഡ്ഡി പറഞ്ഞു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് അദ്ധ്യക്ഷനായിരുന്നു. മുൻ മന്ത്രി കെ.പി രാജേന്ദ്രൻ, പ്രൊഫ. കെ.യു അരുണൻ എം.എൽ.എ , സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ബേബി ജോൺ, കെ.കെ വത്സരാജ്, പോളി കുറ്റിക്കാടൻ, കെ.കെ
ബാബു തുടങ്ങിയവർ സംസാരിച്ചു.