തൃശൂർ: എൽ.ഡി.എഫ് തൃശൂർ ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി രാജാജി മാത്യുവിന്റെ തൃശൂർ മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടനത്തിന് സ്വീകരണ കേന്ദ്രങ്ങളിലെല്ലാം ആവേശകരമായ വരവേൽപ്പ്. കുട്ടികളും സ്ത്രീകളും പ്രായമുള്ളവരുമടക്കം നൂറുകണക്കിന് പേരാണ് സ്വീകരണ കേന്ദ്രങ്ങളിൽ തടിച്ചുകൂടിയത്. രാവിലെ നെല്ലിക്കുന്നിലെ ദിൻഹായിൽ നിന്നും തുടങ്ങിയ പര്യടനം മന്ത്രി വി.എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുന്നത്തുംകരയിലും ഒല്ലൂക്കരയിലും സ്വീകരണം. മണ്ണുത്തി സെന്റർ, ലേബർ റോഡ്, ആനപ്പാറ എന്നിവിടങ്ങളിൽ കുട്ടികളും സ്ത്രീകളുമടക്കം ഒട്ടേറെപേർ സ്വീകരിക്കാനെത്തി. വൈകീട്ട് നാലുമണിയോടെ വാരിയം ലൈനിൽ നിന്നും പര്യടനം പുനരാരംഭിച്ചു. എ.കെ.ജി നഗർ, കർഷക നഗർ, സമത നഗർ, പുല്ലഴിക്കുന്ന്, വടക്കുംമുറി, എസ്.എം ലൈൻ, മന്ന്യങ്കര, കാര്യാട്ടുകര തുരുത്ത്, ബക്കർ കോളനി, മത്തായിപുരം, തൃക്കുമാരംകുടം അമ്പല പരിസരം, സൗഹൃദ നഗർ, ജിമ്മി ക്വാർട്ടേഴ്‌സ്, കിഴക്കേപ്പുറം, വടൂക്കര അയ്യപ്പൻകാവ്, കാഞ്ഞിരങ്ങാടി, വിജയദീപം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം രാത്രി കുരിയച്ചിറ തുരുത്തിൽ പര്യടനം സമാപിച്ചു. മന്ത്രി വി.എസ്. സുനിൽ കുമാർ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ഷാജൻ , കെ.വി. ഹരിദാസ്, സെക്രട്ടറി അഡ്വ. കെ.ബി. സുമേഷ്, പ്രൊഫ: ആർ. ബിന്ദു, കെ.വി. ജോസ്, കെ. രവീന്ദ്രൻ, എം.ജി. നാരായണൻ, ബീന മുരളി, സി.ആർ. വത്സൻ എന്നിവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു....