തൃശൂർ: കെ.എം മാണി തൃശൂരിൽ അവസാനമായി വേദി പങ്കിട്ടത് സി.പി.എമ്മിനൊപ്പം. തൃശൂരിൽ നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച സെമിനാറിൽ പ്രസംഗിക്കാനായിരുന്നു മാണി എത്തിയത്. രാമനിലയത്തിൽ നിന്ന് അദ്ദേഹത്തെ സി.പി.എം നേതാക്കളാണ് വേദിയിലെത്തിച്ചത്. കേരളത്തിന്റെ വികസന കാഴ്ചപ്പാടുകൾ മാണി വിലയിരുത്തി. അതേ സമയം മാണിക്ക് എതിരെ ഒളിയമ്പെയ്താണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സംസാരിച്ചത്. മാണി ഇടതു മുന്നണിയിൽ വരേണ്ടതില്ല എന്ന സന്ദേശമാണ് കാനം നൽകിയത്. മാണിയാകട്ടെ ഇതിന് മറുപടി നൽകിയതുമില്ല. വ്യക്തിപരമായ നിലയിലേക്ക് വിമർശനമുയർന്നതും മാണിയുടെ നിസംഗതയും മാദ്ധ്യമങ്ങൾ വാർത്തയാക്കി. 2018 ഫെബ്രു 24ന് തേക്കിൻകാട് മൈതാനിയിലായിരുന്നു സെമിനാർ.