തൃശൂർ : ഏറ്റവും കൂടുതൽ കാലം എം.എൽ.എയായി കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന കേരള കോൺഗ്രസ് (എം.) ചെയർമാൻ കെ.എം. മാണിയുടെ നിര്യാണത്തിൽ എസ്.ആർ.പി സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. അശോകൻ അനുശോചിച്ചു. കേരള രാഷ്ട്രീയത്തെ എന്നും അദ്ദേഹം സജീവമാക്കി നിറുത്തി. കേരള നിയമസഭയിൽ ഇത്രയേറെ റെക്കോഡുകൾക്ക് ഉടമയായ മറ്റൊരു രാഷ്ട്രീയ നേതാവിനെ കാണാൻ കഴിയില്ലെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു...