കുന്നംകുളം: കുന്നംകുളം വിസ്ഡം വിമൺസ് കോളേജിൽ ആനുവൽ ഡേ ആഘോഷിച്ചു. ചലച്ചിത്രതാരം വിനീത് വിശ്വം ഉദ്ഘാടനം നിർവഹിച്ചു. ഈ വർഷത്തെ മികച്ച ചലചിത്ര ഗാനരചയിതാവിനുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടിയ ബി.കെ. ഹരിനാരായണനെ വിസ്ഡം കോളേജ് എം.ഡി: കെ. കൃഷ്ണകുമാർ ആദരിച്ചു.
ചലച്ചിത്രതാരം കൃതിക പ്രദീപിനെ വിസ്ഡം വിമൺസ് കോളേജ് യുവപ്രതിഭ അവാർഡ് നൽകി. കോളേജ് മാഗസിൻ പ്രകാശനം കൃതികപ്രദീപ് നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പി.കെ. ദിവ്യ അദ്ധ്യക്ഷയായി. ഷീല സി.വി റിപ്പോർട്ട് അവതരിപ്പിച്ചു. പാലുവായ് വിസ്ഡം കോളേജ് പ്രിൻസിപ്പൽ രാജഗോപാലൻ പി, ബഥനി ആശ്രമം മാനേജർ ഫാ. സോളമൻ, ഒ.ഐ.സി വിസ്ഡം കോളേജ് ഡയറക്ടർമാരായ ഹരിദാസ് കെ.ബി, ജയകുമാർ പി, കോളേജ് ചെയർപേഴ്‌സൺ റിനു ജിൻസൺ എന്നിവർ ആശംസകൾ നേർന്നു.
എം.സി. കൃഷ്ണദാസ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ ടിന്റു ഫ്രാൻസിസ് നന്ദിയും പറഞ്ഞു. അതിനുശേഷം വിദ്യാർത്ഥികളുടെ കലാപരിപാടികളും ഗാനമേളയും ഉണ്ടായിരുന്നു.