തൃശൂർ : പ്രചാരണ വാഹനത്തിൽ നിന്ന് ചാടിയിറങ്ങി വോട്ടർമാരുടെ അടുത്തേക്ക് ഓടിയെത്തി സ്‌നേഹം പങ്കുവെച്ചും സ്വീകരണ കേന്ദ്രങ്ങളിൽ ആൾക്കൂട്ടത്തിലേക്കിറങ്ങിയും യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപൻ. ഒന്നും രണ്ടും ഘട്ടങ്ങൾ കഴിഞ്ഞ് മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ് തങ്ങളെന്ന് പ്രവർത്തകർ പറയുന്നു.
ഇന്നലെ മണലൂർ നിയോജമണ്ഡലത്തിൽ ചൂണ്ടൽ പയ്യൂർ മദ്രസയ്ക്ക് മുന്നിൽ നിന്നാണ് പ്രതാപന്റെ പര്യടനം തുടങ്ങിയത്. മുൻ എം.എൽ.എ. ടി.വി.ചന്ദ്രമോഹൻ പര്യടനം ഉദ്ഘാടനം ചെയ്തു. ഒ. അബ്ദുൾ റഹ്മാൻകുട്ടി അദ്ധ്യക്ഷനായി. സി.സി. ശ്രീകുമാർ, വി. വേണുഗോപാൽ, സി.ഐ. സെബാസ്റ്റ്യൻ, എ.എൽ. ജമാൽ, സ്റ്റീഫൻ, പി.എൻ.എം. നമ്പീശൻ, പി.എ. സാദ്ദിഖ് തുടങ്ങിയവർ പങ്കെടുത്തു. ചൂണ്ടൽ, തൈക്കാട്ട്, കണ്ടാണശ്ശേരി, എളവള്ളി, പാവറട്ടി പഞ്ചായത്തുകളിലായിരുന്നു പ്രതാപന്റെ ഇന്നത്തെ പര്യടനം. പ്രചരണ യോഗങ്ങളിലെ ജനപങ്കാളിത്തവും ശ്രദ്ധേയമായി. പടിയൂരിനെ തുടർന്ന് ചൂണ്ടൽ, പട്ടിക്കര, ചിറനെല്ലൂർ, ആയമുക്ക്, തലക്കോട്ടുകര, മന്നനങ്ങാടി, എരനെല്ലൂർ, പെരുമണ്ണ്, ആളൂർ, കൂനംമൂച്ചി, അരികന്നിയൂർ, ചൊവ്വല്ലൂർ, കണ്ടാണശ്ശേരി, മറ്റം എന്നിവിടങ്ങളിലെ സ്വീകരണശേഷം ഉച്ചവരെയുള്ള പര്യടനം നമ്പഴിക്കാട് സമാപിച്ചു. ഉച്ചയ്ക്ക് ശേഷം എളവള്ളി മണ്ണാൻപാറയിൽ നിന്നും തുടങ്ങിയ പര്യടനം പതിമൂന്നോളം കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം രാത്രി പാവറട്ടി സെന്ററിൽ സമാപിച്ചു...