തൃശൂർ: എൽ.ഡി.എഫ് സ്ഥാനാർഥി രാജാജി മാത്യു തോമസിന്റെ ഇരിങ്ങാലക്കുട മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടന പരിപാടിക്ക് ആവേശകരമായ സമാപനം. രാവിലെ കല്ലേറ്റുംകരയിലെ വടക്കുമുറിയിലിൽ നിന്നാരംഭിച്ച പര്യടനം രാത്രി കാക്കാതുരുത്തിയിലാണ് സമാപിച്ചത്. മിക്ക സ്വീകരണ കേന്ദ്രത്തിലും കുട്ടികളും യുവാക്കളും തൊഴിലെടുക്കുന്നവരുമാണ് നേതൃത്വം നൽകിയത്. ചിലയിടങ്ങളിൽ ചിഹ്നമായ ധാന്യക്കതിരും അരിവാളുമാണ് ലഭിച്ചത്. സ്വീകരണത്തിന് ആവേശം ഉയർത്താൻ വാദ്യമേളങ്ങളും അകമ്പടിയായി.

കടുപ്പശേരിയിൽ തങ്ങളുടെ സ്ഥാനാർത്ഥിയെ വരവേറ്റത് ഒട്ടേറെ സമരപോരാട്ടങ്ങൾ കണ്ട പ്രായക്കൂടുതലുള്ള പ്രവർത്തകരായിരുന്നു. കാർഷിക സംസ്‌കൃതിയുടെ പാരമ്പര്യം പേറുന്ന പ്രദേശമായ നടവരമ്പ് സെന്ററിൽ നെൽക്കതിരുകളും കണിക്കൊന്നയും വെള്ളരിയുമെല്ലാമായിട്ടാണ് പ്രവർത്തകർ സ്വീകരണമൊരുക്കിയത്. നടവരമ്പ്, വാഴേക്കാട്ടുകര, കാപ്പാറ, കൊടിയൻകുന്ന്, മാടായക്കോണം എന്നിവിടങ്ങളിൽ സ്വീകരണം നൽകി. ഉച്ചകഴിഞ്ഞ് മൂന്നരയോടെ വാതിൽ മാടത്തു നിന്നും പര്യടനം പുനരാരംഭിച്ചു. തുടർന്ന് നവോദയ കലാസമിതി, ബംഗ്ലാവ് കോട്ടം, കാറളം സെന്റർ, പുല്ലത്തറ, പവർ ഹൗസ്, വെള്ളാനി നന്തി, കാട്ടൂക്കടവ്, മനപ്പടി, പൊഞ്ഞനം, ഇല്ലിക്കാട്, ആൽത്തറ, ജവഹർ കോളനി, അഞ്ചുമുറി, കനാൽ സ്തംഭം, സോൾവെന്റ്, പെരുവല്ലിപ്പാടം, എസ്.എൻ. നഗർ, ചീനക്കുഴി, മതിലകം കടവ്, തേമാലിതറ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കാക്കാതുരുത്തിയിൽ സമാപിച്ചു...