ചാവക്കാട്: സേലം ചെന്നൈ ദേശീയപാത ബി.ഒ.ടി പദ്ധതി റദ്ദ് ചെയ്ത മദ്രാസ് ഹൈക്കോടതി വിധി കണക്കിലെടുത്ത് സംസ്ഥാനത്തെ 45 മീറ്റർ ദേശീയപാത പദ്ധതിയുടെ സ്ഥലമെടുപ്പ് നടപടികൾ സർക്കാർ ഉപേക്ഷിക്കണമെന്ന് ദേശീയപാത ആക്ഷൻ കൗൺസിൽ ഉത്തര മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ ബി.ഒ.ടി പദ്ധതിക്കെതിരെ സമരം നയിച്ച സി.പി.എം കേരളത്തിൽ അതേ പദ്ധതിക്കുവേണ്ടി ജനങ്ങളെ ബലിയാടുകളാക്കി ഭൂമി പിടിച്ചെടുത്ത് നൽകുന്ന നടപടി ഇരട്ടത്താപ്പാണെന്നും ആക്‌ഷൻ കൗൺസിൽ യോഗം വിലയിരുത്തി. പ്രവാസി ആക്ഷൻ കൗൺസിൽ ചെയർമാൻ കെ.കെ. ഹംസ കുട്ടി യോഗം ഉദ്ഘാടനം ചെയ്തു. ഉത്തര മേഖലാ ചെയർമാൻ വി. സിദ്ദിഖ് ഹാജി അദ്ധ്യക്ഷനായി. ഉസ്മാൻ അണ്ടത്തോട്, വി. മായിൻകുട്ടി, എ. ഹുസൈൻ മാസ്റ്റർ, നസീം പുന്നയൂർ, അബ്ദുള്ള ഹാജി, വാക്കയിൽ രാധാകൃഷ്ണൻ, കാദർ കാര്യാടത്ത്, ഉമ്മർ ഇ.എസ്, കമറു പട്ടാളം, വേലായുധൻ തിരുവത്ര, അബ്ദു തെരുവത്ത്, ടി.കെ. മുഹമ്മദാലി ഹാജി, കെ.എ. സുകുമാരൻ, പി.കെ. നൂറുദ്ദീൻ ഹാജി, സെയ്താലിക്കുട്ടി എന്നിവർ സംസാരിച്ചു.