തൃശൂർ : ജില്ലയിൽ 26 സ്ത്രീ സൗഹൃദ പോളിംഗ് സ്‌റ്റേഷനുകൾ. ആലത്തൂർ, തൃശൂർ, ചാലക്കുടി ലോക്‌സഭാ മണ്ഡലങ്ങളിലായാണ് വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്ത്രീ സൗഹൃദ പോളിംഗ് ബൂത്തുകൾ അനുവദിച്ചിട്ടുള്ളത്. സ്ത്രീ സൗഹൃദ പോളിംഗ് സ്‌റ്റേഷനുകളിൽ എല്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വനിതകളാണ്.
ജില്ലയിലെ കയ്പമംഗലം നിയോജക മണ്ഡലത്തിൽ 20 പോളിംഗ് സ്‌റ്റേഷനുകൾ സ്ത്രീ വോട്ടർമാർക്കും 18 പോളിംഗ് സ്‌റ്റേഷനുകൾ പുരുഷ വോട്ടർമാർക്കും നിശ്ചയിച്ചു.
ഏറ്റവും കൂടുതൽ മാതൃകാ പോളിംഗ് സ്‌റ്റേഷനുകൾ പുതുക്കാട് നിയോജക മണ്ഡലത്തിലാണ്. 19 എണ്ണം. ചാലക്കുടി നിയോജക മണ്ഡലത്തിൽ 15 പോളിംഗ് സ്‌റ്റേഷനുകളും ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ 11 പോളിംഗ് സ്‌റ്റേഷനുകളും മറ്റുള്ള നിയോജക മണ്ഡലങ്ങളിൽ 10 വീതം മാതൃകാ പോളിംഗ് സ്‌റ്റേഷനുകളുമാണുള്ളത്...