തൃശൂർ : വെസ്റ്റ് ഫോർട്ട് ആശുപത്രി ജീവനക്കാർ നടത്തി വന്ന സമരം ഒത്തുതീർന്നു. തൃശൂർ പ്രൈവറ്റ് ഹോസ്പിറ്റൽ വർക്കേഴ്‌സ് അസോസിയേഷൻ വെസ്റ്റ് ഫോർട്ട് ആശുപത്രി യൂണിയന്റെ നേതൃത്വത്തിൽ വെസ്റ്റ്‌ഫോർട്ട് ആശുപത്രിക്ക് മുമ്പിൽ കഴിഞ്ഞ 70 ദിവസമായി നടത്തിവന്ന സമരമാണ് അവസാനിച്ചത്. പത്തുവർഷം മുതൽ സർവീസ് ഉള്ള മുഴുവൻ ജീവനക്കാർക്കും സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം നൽകാനും, 5 മുതൽ 10 വർഷം വരെയുള്ള മുഴുവൻ ജീവനക്കാർക്കും വർദ്ധിപ്പിച്ച മിനിമം വേതനത്തിന്റെ 15 ശതമാനം കൂട്ടി നൽകാനും തീരുമാനമായി. തൊഴിലാളികൾക്ക് നൽകാനുള്ള ശമ്പള കുടിശിക നാല് ഇൻസ്റ്റാൾമെന്റുകളായി 4 മാസത്തെ ശമ്പളത്തിന്റെ കൂടെ നൽകുന്നതിനും തീരുമാനിച്ചു. സമര സമാപനം പി.കെ ഷാജൻ മധുരം വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു.

ആശുപത്രി യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. വിദ്യ സംഗീത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. എം.കെ സുദർശനൻ, ഡേവിഡ്, ഹരിദാസ് , കെ. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു