srp
എൽ.ഡി.എഫ്.തിരഞ്ഞെടുപ്പ് പൊതുസമ്മേളനം മാളയിൽ സി.പി.എം.പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു

മാള: ബി.ജെ.പിയും നരേന്ദ്ര മോദിയും തോറ്റാൽ മാത്രമേ രാജ്യത്ത് ജനാധിപത്യം നിലനിൽക്കൂവെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള പറഞ്ഞു. മാളയിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിനൊപ്പം ഇടതുപക്ഷത്തെ വിജയിപ്പിക്കുകയാണ് വേണ്ടത്. രാജ്യത്ത് ഇനി തിരഞ്ഞെടുപ്പും ജനാധിപത്യവും വേണോയെന്ന് ഈ തിരഞ്ഞെടുപ്പ് തീരുമാനിക്കും. കോടതിയുടെ അവകാശം പോലും ബി.ജെ.പി സർക്കാർ കവർന്നെടുത്തു. ഭരണഘടനയെ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും എസ്.ആർ.പി പറഞ്ഞു. പൊതുസമ്മേളനത്തിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി സാബു ഏരിമ്മൽ അദ്ധ്യക്ഷത വഹിച്ചു. വി.ആർ സുനിൽ കുമാർ എം.എൽ.എ, പി.കെ. ഡേവിസ്, കെ.വി. വസന്ത് കുമാർ, എം. രാജേഷ്, യു.എസ്. ശശി തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി റാലി സംഘടിപ്പിച്ചു...