വടക്കാഞ്ചേരി: ആലത്തൂർ പാർലമെന്റ് മണ്ഡലം ഇടതുമുന്നണി സ്ഥാനാർത്ഥി പി.കെ. ബിജു വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ നാലാം ഘട്ട പര്യടനം പൂർത്തിയാക്കി. ബുധനാഴ്ച രാവിലെ എട്ടിനാരംഭിച്ച പര്യടന പരിപാടി അമ്പതോളം കേന്ദ്രങ്ങളിൽ പര്യടനം പൂർത്തിയാക്കി ഒമ്പതോടെ സമാപിച്ചു. രാവിലെ തെക്കുംകര പഞ്ചായത്തിലെ വെടി പാറയിൽ നിന്നാണ് പര്യടന പരിപാടിക്ക് തുടക്കമായത്.

ഓരോ കേന്ദ്രങ്ങളിലും അമ്മമാരും കുട്ടികളും അടക്കം നാനാതുറകളിലുള്ള നൂറുകണക്കിന് പ്രവർത്തകരാണ് ഓരോ കേന്ദ്രങ്ങളിലും സ്ഥാനാർത്ഥിയെ സ്വീകരിക്കാനെത്തിയത്. പത്ത് വർഷം മണ്ഡലത്തിൽ താൻ നടത്തിയ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്കും കേന്ദ്രത്തിൽ ജനാധിപത്യ മതേതര സർക്കാർ രൂപീകരിക്കുന്നതിനും ഒരു വോട്ട് എന്ന ഹ്രസ്വമായ പ്രസംഗത്തിനു ശേഷം മുതിർന്നവരോട് അനുഗ്രഹം വാങ്ങിയും പരിചയം പുതുക്കിയും അടുത്ത സ്വീകരണ സ്ഥലത്തേക്ക്. രാത്രി 9 മണിയോടെ കൈപറമ്പ് പഞ്ചായത്തിലെ ചെട്ടികുന്നിലാണ് പര്യടന പരിപാടി സമാപിച്ചത്.