പാവറട്ടി: തൃശൂർ ലോക്‌സഭാ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപൻ പാവറട്ടി ബ്ലോക്കിലെ അഞ്ച് മണ്ഡലങ്ങളിൽ പര്യടനം നടത്തി. രാവിലെ 7.30ന് ചൂണ്ടൽ മണ്ഡലത്തിലെ പയ്യൂർ മദ്രസയ്ക്ക് സമീപം ടി.വി. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്ത പര്യടനം ചൂണ്ടൽ പാറപ്പുറം പാറന്നൂർ, പറപ്പൂർ, പട്ടിക്കര, ചിറനെല്ലൂർ, ആയമുക്ക്, തലക്കോട്ടുകര, മത്തനങ്ങാടി ,എരനെല്ലൂർ, പെരുമണ്ണിൽ സമാപിച്ചു. തുടർന്ന് കണ്ടാണശ്ശേരി മണ്ഡലത്തിലെ ആളൂർ സെന്ററിൽ നിന്നാരംഭിച്ച പര്യടനം കൂനംമൂച്ചി, അരികന്നിയൂർ, ചൊവ്വല്ലൂർ മുസ്‌ലിം പള്ളിക്ക് സമീപം, കണ്ടാണശ്ശേരി നാൽക്കവല, മറ്റം സെന്റർ, നമ്പഴിക്കാട് റേഷൻ കടയ്ക്ക് സമീപം സമാപിച്ചു.

ഉച്ചയ്ക്ക് 3.30ന് എളവള്ളി പഞ്ചായത്തിലെ മണ്ണാൻ പാറയിൽ നിന്നാരംഭിച്ച പര്യടനം വാകമാലതി യു.പി. സ്‌കൂളിനു സമീപം, മമ്മായി അഞ്ച് സെന്റ്, മമ്മായി സെന്റർ, പാറ സെന്റർ, പണ്ടാറക്കാട് മാധവൻ പിടിക, പുവ്വത്തുർ ബസ്സ്റ്റാന്റ് എന്നി സ്ഥലങ്ങളിലെ സ്വീകരണത്തിനു ശേഷം ചിറ്റാട്ടുകര കിഴക്കെത്തലയിൽ സമാപിച്ചു. തുടർന്ന് തൈക്കാട് മണ്ഡലത്തിലെ ചൊവ്വല്ലൂർ പടി സെന്ററിൽ നിന്നാരംഭിച്ച പര്യടനം മില്ലുംപടി, പാല ബസാർ, പുതുശ്ശേരി പാടം, ചക്കംകണ്ടം മസ്ജിദ് പരിസരം, പാലുവായ് എ എംഎൽപി സ്‌കൂൾ ശാന്തിനഗറിൽ സമാപിച്ചു.

തുടർന്ന് പാവറട്ടി മണ്ഡലത്തിലെ വയനാടൻ തറയിൽ നിന്നാരംഭിച്ച പര്യടനം ചുക്കു ബസാർ, തത്തംകുളങ്ങര അമ്പലനട, എം.എ.എസ്.എം സ്‌കൂൾ പരിസരം, ഒരു മനയൂർകവല, പുതുമനശ്ശേരി സെന്റർ, രാത്രി 8.45ന് പാവറട്ടി സെന്ററിൽ സമാപിച്ചു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിൽ യു.ഡി.എഫ് നേതാക്കളായ സെബാസ്റ്റ്യൻ ചൂണ്ടൽ, സി.ഐ സെബാസ്റ്റ്യൻ, സി.സി. ശ്രീകുമാർ, വി. വേണുഗോപാൽ, പി.ആർ.എൻ. നമ്പീശൻ, മുഹമ്മദ് സാലി, ജോസ് പോൾ ടി, എ.ടി. സ്റ്റീഫൻ മാസ്റ്റർ കെ.ജെ. ജയിംസ് എന്നിവർ പ്രസംഗിച്ചു.