പാവറട്ടി: എൽ.ഡി.എഫ് ഭരണത്തിൽ കേരളത്തിലെ സാമ്പത്തിക മേഖല തകർന്നു തരിപ്പണമാക്കിയെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജൻ പ്രസ്താവിച്ചു. തൃശൂർ ലോക്‌സഭാ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുല്ലശ്ശേരിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ലോകം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് നോട്ട് നിരോധനമെന്നും മോദിയുടെ ഭരണത്തിൽ 36289 കർഷകർ ആത്മഹത്യ ചെയ്തുവെന്നും സാമ്പത്തിക തട്ടിപ്പാണ് അഞ്ച് വർഷക്കാലം മോദി നടത്തിയതെന്നും ഒരു ശതമാനം സമ്പന്നർ ഇന്ത്യയിലെ എഴുപത്തിയഞ്ച് ശതമാനം സമ്പത്ത് കൈയടക്കി വച്ചിരിക്കയാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

എം.ബി. സെയതു മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യു.ഡി.എഫ് നേതാക്കളായ ജോസ് വള്ളൂർ, പി.കെ. രാജൻ, ക്ലമന്റ് ഫ്രാൻസിസ്, രാജൻ തൈക്കാട്, ഹംസക്കുട്ടി, കെ. സുനിൽകുമാർ, പി.ബി. ഗിരിഷ്, പി.എം. സലാം, റഷീദ് മതിലകത്ത്, പി.കെ. ദിവാകരൻ മാസ്റ്റർ, സുനീതി അരുൺ കുമാർ, ലിജോ പനയ്ക്കൽ എന്നിവർ പ്രസംഗിച്ചു.