ചാലക്കുടി: അഴിമതിക്കാരനല്ലാത്ത ഒരു നേതാവാണ് ഇന്നസെന്റ് എന്ന് മുകേഷ് എം.എൽ.എ. കൊരട്ടിയിൽ നടന്ന എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പൊതു യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 18 വർഷം അമ്മയുടെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടും ഒരു ആരോപണത്തിന് പോലും ഇട നൽകിയിട്ടില്ലാത്ത വ്യക്തിയാണ് ഇന്നസെന്റ്. തികഞ്ഞ ഒരു മത നിരപേക്ഷ വാദിയും കൂടിയാണ് അദ്ദേഹമെന്നും മുകേഷ് പറഞ്ഞു. കൊരട്ടി ജംഗ്ഷനിൽ നടന്ന യോഗത്തിൽ സി.പി.ഐ നേതാവ് ടി.വി. രാമകൃഷ്ണൻ അദ്ധ്യക്ഷനായി. ബി.ഡി. ദേവസി എം.എൽ.എ, അഡ്വ. കെ.ആർ. വിജയ, യൂജിൻ മോറേലി, ജോസ് പൈനാടത്ത് തുടങ്ങിയവർ പ്രസംഗിച്ചു. നേരത്തെ നടന്ന റാലിയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.