ldf-sammelanam-srp
എൽ.ഡി.എഫ്.എടത്തിരുത്തി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പൊതുസമ്മേളനം പുളിച്ചോട് സെന്ററിൽ സി.പി.എം. പി.ബി. അംഗം എസ്.രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു.

കയ്പ്പമംഗലം: മതേതര ജനാധിപത്യ സഖ്യത്തിന് തടസം നിൽക്കുന്നതും പ്രതിപക്ഷ ഐക്യത്തിന് തുരങ്കം വയ്ക്കുന്നതും കോൺഗ്രസ് ആണെന്ന് സി.പി.എം പി.ബി.അംഗം എസ് രാമചന്ദ്രപിള്ള. എൽ.ഡി.എഫ് ചാലക്കുടി പാർലമെന്റ് സ്ഥാനാർത്ഥി ഇന്നസെന്റിന്റെ തിരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി എടത്തിരുത്തി പഞ്ചായത്തിൽ സംഘടിപ്പിച്ച പൊതു സമ്മേളനം പുളിച്ചോട് സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിൽ മതേതര സർക്കാറുണ്ടാക്കാനുള്ള ശ്രമങ്ങൾക്ക് വിലങ്ങുതടിയാവുന്നത് കോൺഗ്രസാണ്. പാർലമെന്റിൽ അവിശ്വാസ പ്രമേയം പോലും ചർച്ചയ്ക്കെടുക്കാതെ ജനാധിപത്യത്തെ വലിച്ചു താഴെ ഇടുന്ന പ്രവർത്തനമാണ് ബി.ജെ.പി കൈക്കൊള്ളുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ശക്തി പകർന്നാൽ മാത്രമേ കേന്ദ്രത്തിൽ മതേതരത്വ സർക്കാർ ഉണ്ടാക്കാൻ കഴിയൂ എന്നും എസ്.ആർ.പി ചൂണ്ടിക്കാട്ടി. കെ.സി. ശിവരാമൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം എ.കെ. ചന്ദ്രൻ , ലോകതാന്ത്രിക് ജനതാദൾ നേതാവ് കാവ്യ, ഇ.ടി. ടൈസൻമാസ്റ്റർ എം.എൽ.എ., പി.കെ. ചന്ദ്രശേഖരൻ, പി.എം. അഹമ്മദ്, പി. വി. മോഹനൻ, കെ.വി. രാജേഷ്, മുഹമ്മദ് ചാമക്കാല, വി.കെ. ജ്യോതിപ്രകാശ്, മഞ്ജുള അരുണൻ, ബൈന പ്രദീപ്, ടി.എൻ. തിലകൻ, അബ്ദുൾമജീദ് ,എ.വി. സതീഷ്, ഷീന വിശ്വൻ എന്നിവർ സംസാരിച്ചു . ചെന്ത്രാപ്പിന്നി വായനശാലയിൽ നിന്നും എടത്തിരുത്തി കുമ്പള പറമ്പിൽ നിന്നും പ്രകടനം സംഘടിപ്പിച്ചു..