കൊടുങ്ങല്ലൂർ: അഴിമുഖം കടന്നെത്തിയ ബാർജ് (ചെറുകപ്പൽ) നാട്ടുകാരിൽ കൗതുകമുണർത്തിയപ്പോൾ, മുന്നറിയിപ്പേതുമില്ലാതെ അഴിമുഖം കടന്ന് കായലിലെത്തിയത് അധികൃതരെ ആശങ്കയിലാക്കി. 'ഗ്രേറ്റ് സീ വേമ്പനാട് ' എന്ന പേരിലുള്ള ചെറിയ ചരക്കു കപ്പലാണ് ഇന്നലെ വൈകീട്ട് നാലോടെ അഴീക്കോട് കായലിലെത്തി നങ്കൂരമിട്ടത്. പുറംകടലിൽ നിന്ന് കരയിലേക്കും തിരിച്ചും ചരക്കുനീക്കത്തിന് ഉപയോഗിക്കുന്ന റിവർ-സീ വെസൽ ഇനത്തിൽപ്പെട്ട കപ്പലാണിത്. തീരദേശ പൊലീസെത്തി ഇത് പരിശോധിച്ചു. ആവശ്യമായ രേഖകൾ ഉള്ളതായി പരിശോധനയിൽ ബോദ്ധ്യപ്പെട്ടു. ദിശ തെറ്റിയെന്ന സംശയമുയർന്നതിനെ തുടർന്നായിരുന്നു കായലിൽ നങ്കൂരമിട്ടതെന്ന് ബാർജ്ജിലുണ്ടായിരുന്നവർ കോസ്റ്റൽ പൊലീസിനോട് പറഞ്ഞു. പെയിന്റിംഗ് നടത്തുന്നതിന് സ്വകാര്യ കമ്പനി കരാറെടുത്തതിനെ തുടർന്ന് പറവൂർ കുഞ്ഞിത്തൈയിലെ യാർഡിലേക്ക് പോകാനാണ് കപ്പൽ എത്തിയത്...