തൃശൂർ : പെരുമാറ്റ ചട്ടലംഘനം, തൃശൂർ കോർപറേഷന് ജില്ലാ കളക്ടറുടെ നോട്ടീസ്. ഇന്ന് വിളിച്ച് ചേർത്തിട്ടുള്ള കൗൺസിൽ യോഗത്തിലെ 17 അജണ്ടകളിൽ തീരുമാനമെടുത്താൽ ആയത് മാതൃകപെരുമാറ്റച്ചട്ടം ലംഘനമാവുമെന്ന് കാട്ടി തൃശൂർ കോർപ്പറേഷൻ കോൺഗ്രസ് പാർലമെന്ററി പാർട്ടി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്കും, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും, പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മാതൃക പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തിലുള്ള കൗൺസിൽ യോഗം തീരുമാനം എടുക്കരുതെന്ന് ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടർ രേഖാമൂലം കോർപറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാതൃകപെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി മേയർ വിളിച്ചുകൂട്ടിയ ഇന്നത്തെ കൗൺസിൽ യോഗം തീരുമാനമെടുത്താൽ പെരുമാറ്റചട്ട ലംഘനമായി കണാക്കി കോർപ്പറേഷൻ ഭരണസമിതി പിരിച്ച് വിടണമെന്ന് അഡ്വ.എം.കെ. മുകുന്ദൻ, ജോൺഡാനിയൽ എന്നിവർ ആവശ്യപ്പെട്ടു.