ldf
പുതിയറ സെന്ററിൽ നടന്ന പൊതുസമ്മേളനം മുൻ മന്ത്രി കെ.പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

ചാവക്കാട്: എൽ.ഡി.എഫ് വെസ്റ്റ് മേഖലാ കമ്മിറ്റി തിരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. തിരുവത്ര അത്താണിയിൽ നിന്നും ആരംഭിച്ച റാലിയിൽ നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു. സ്ത്രീകളുടെയും കുട്ടികളുടെയും വൻപങ്കാളിത്തമായിരുന്നു. കാവടിയും, വാദ്യമേളങ്ങളുടെയും ദഫ് മുട്ടിന്റെയും അകമ്പടിയോടെയാണ് റാലി സംഘടിപ്പിച്ചത്. പുതിയറ സെന്ററിൽ നടന്ന പൊതുസമ്മേളനം മുൻ മന്ത്രി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.ആർ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി.ബി. അനൂപ്, കെ.എച്ച്. സലാം, ഷീജ പ്രശാന്ത്, കെ.കെ. മുബാറക്, ഐ.കെ. ഹൈദരാലി, തെരുവത്ത് ഹംസ ഹാജി എന്നിവർ സംസാരിച്ചു. പ്രകടനത്തിന് ലോക്കൽ സെക്രട്ടറി എം.ആർ. രാധാകൃഷ്ണൻ, കൺവീനർ സതീന്ദ്രൻ, എ.എ. മഹേന്ദ്രൻ, കെ.എം. അലി, ഐ.കെ. ഹൈദരാലി, കെ. രാധാകൃഷ്ണൻ, എ.സി. ആനന്ദൻ, ടി.എം. ഹനീഫ, പി.പി. നാരായണൻ എന്നിവർ നേതൃത്വം നൽകി.