തൃശൂർ : ജില്ലയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന് 50 പോളിംഗ് ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് നടത്തും. കയ്പമംഗലം മണ്ഡലത്തിലെ എട്ടും പുതുക്കാടിലെ ഏഴും ചേലക്കര, കുന്നംകുളം, ഗുരുവായൂർ, ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂർ എന്നിവയിലെ അഞ്ച് വീതവും മണലൂരിലെ നാലും തൃശൂരിലെ ഒന്നും ബൂത്തുകളിലാണ് വെബ്കാസ്റ്റിംഗ്. ബൂത്തുകളിൽ ലാപ്‌ടോപ്പും വെബ്കാമറയും ഉപയോഗിച്ച് പകർത്തുന്ന ദൃശ്യങ്ങൾ തത്സമയം കളക്ടറേറ്റ് കൺട്രോൾ റൂമിൽ ലഭ്യമാവും. ഇതുകൂടാതെ 167 ബൂത്തുകളിൽ മൈക്രോ ഒബ്‌സർവർമാർ നിരീക്ഷണം നടത്തും. സുരക്ഷയ്ക്കായി കേന്ദ്രസേനയുടെ സാന്നിദ്ധ്യവും ഉണ്ടാവും.

പ്രശ്നസാദ്ധ്യതയുള്ളവ ഇങ്ങനെ

24 വൾനറബിൾ ബൂത്തുകൾ

290 സെൻസിറ്റീവ് ബൂത്തുകൾ.

സിറ്റി പൊലീസിന് കീഴിൽ

14 വൾനറബിൾ ബൂത്ത്

145 സെൻസിറ്റീവ് ബൂത്ത്

റൂറൽ പൊലീസിന് കീഴിൽ

10 വൾനറബിൾ ബൂത്ത്

145 സെൻസിറ്റീവ് ബൂത്ത്