kundaliyur-maholsavam
കുണ്ടലിയൂർ ശ്രീഭദ്ര മഹാകാളി ദേവി ക്ഷേത്രത്തിലെ മഹോത്സവത്തോടനുബന്ധിച്ചു നടന്ന എഴുന്നെള്ളിപ്പ്

ചാവക്കാട്: ചേറ്റുവ കുണ്ടലിയൂർ ശ്രീഭദ്ര മഹാകാളി ദേവീക്ഷേത്രത്തിലെ രണ്ടു ദിവസമായി നടന്നുവന്ന മഹോത്സവം ഭക്തി സാന്ദ്രം. പുലർച്ചെ അഞ്ച് മുതൽ ഗണപതിഹോമം, ഉഷപൂജ, കലശപൂജ, ശീവേലി, കലശാഭിഷേകം എന്നിവ നടന്നു. തുടർന്ന് ഉപദേവതകൾക്കു കലശമാടിപൂജ, ഉച്ചപൂജ, അന്നദാനം, ഉച്ചയ്ക്ക് മൂന്നിന് എഴുന്നള്ളിപ്പ്, പൂരം വരവുകൾ, ദീപാരാധന, പറ്റു, കേളി, തായമ്പക, ഗുരുതിദർപ്പണം, പുലർച്ചെ രണ്ടിന് എഴുന്നെള്ളിപ്പ്, ആറിന് മംഗളപൂജയോടുകൂടി മഹോത്സവത്തിന് സമാപനം കുറിച്ചു. മഹോത്സവ പരിപാടിക്ക് ക്ഷേത്രം ഭാരവാഹികൾ നേതൃത്വം നൽകി.