കയ്പ്പമംഗലം: യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാന്റെ തിരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളി കോൺഗ്രസ് കയ്പ്പമംഗലം ബ്ലോക്ക് കൺവെൻഷൻ നടത്തി. കയ്പ്പമംഗലം കമ്പനിക്കടവ് കടപ്പുറത്ത് നടന്ന കൺവെൻഷൻ ജില്ലാ പഞ്ചായത്തംഗം ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഇ.കെ. ബൈജു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ സി.എസ്. രവീന്ദ്രൻ, പി.എം.എ.ജബ്ബാർ, പി.കെ. മുഹമ്മദ്, മണി കാവുങ്ങൽ, ടി.കെ.ബി. രാജ്, കെ.വി. സുരേഷ് ബാബു, സി.ജെ. പോൾസൺ, സുരേഷ് കൊച്ചുവീട്ടിൽ എന്നിവർ സംസാരിച്ചു.