gvr-news-kasthurba
മഹാത്മജി സാംസ്‌കാരിക വേദി സംഘടിപ്പിച്ച കസ്തൂർബ ഗാന്ധിയുടെ 150ാം ജയന്തി ആഘോഷം തപസ്യാനന്ദമയി തീർത്ഥ ഉദ്ഘാടനം ചെയ്യുന്നു

ഗുരുവായൂർ: മഹാത്മജി സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ കസ്തൂർബ ഗാന്ധിയുടെ 150ാം ജയന്തി ആഘോഷിച്ചു. ഇ.എം.എസ് സ്‌ക്വയറിൽ നടന്ന ചടങ്ങ് സ്വാമിനി തപസ്യാനന്ദമയി തീർത്ഥ ഉദ്ഘാടനം ചെയ്തു. മദ്യ നിരോധന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷനായി. വിവിധ മേഖലകളിൽ തിളങ്ങിയ സിസ്റ്റർ ട്രീസ ഡൊമിനിക്, ഇയ്യച്ചേരി പത്മിനി, ഖദീജ നർഗീസ്, ആർ.വി. രമണി, ശാന്ത പി. നായർ, വിജയലക്ഷ്മി, സി.പി. നായർ, എ.പി. സരസ്വതി, കെ. ശാരദ, എം.ഡി. ഗ്രേസ്, ആർ. പ്രസന്നകുമാരി, ടി.യു. അമ്മിണി, നളിനി സുകുമാരൻ എന്നിവർക്ക് ഉപഹാരം കൈമാറി. എം. പീതാംബരൻ, സജീവൻ നമ്പിയത്ത്, എം.കെ. കുഞ്ഞുണ്ണി നമ്പിടി, വി.എസ്. സുകുമാരൻ, എം.കെ. ശശിധരൻ നായർ, ഗോപിനാഥൻ ചേന്നര എന്നിവർ സംസാരിച്ചു.