ldf-rally
എൽ.ഡി.എഫ് നാട്ടിക പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലി

തൃപ്രയാർ: എൽ.ഡി.എഫ് നാട്ടിക പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലി നടത്തി. നാട്ടികയിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ സ്ത്രീകളടക്കം നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. റാലിക്കുശേഷം തൃപ്രയാർ എസ്.എൻ.ഡി.പി സ്‌കൂളിൽ ചേർന്ന സമാപനസമ്മേളനം മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി.വി. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ഗീതഗോപി എം.എൽ.എ, ടി.ആർ. രമേഷ്‌കുമാർ, പി.ആർ. വർഗ്ഗീസ് മാസ്റ്റർ, കെ.വി. പീതാംബരൻ, കെ.എം. ജയദേവൻ, എം. സ്വർണ്ണലത, ശങ്കർജി, യു.കെ. ഗോപാലൻ, ശിവൻ മഞ്ചറമ്പത്ത് എന്നിവർ സംസാരിച്ചു.