തൃശൂർ : കാലം തളർത്താത്ത മനസിന് അമൃതവർഷമായിരുന്നു ആ സ്പർശം. ആറു വർഷം മുമ്പുണ്ടായ ബൈക്കപടകത്തിൽ ശരീരം തളർന്നെങ്കിലും ആളൂർ സ്വദേശി പ്രണവ് സമൂഹമാദ്ധ്യമങ്ങളിൽ സുരേഷ് ഗോപിയുടെ പ്രചാരണത്തിൽ സജീവമാണ്. ഇന്നലെ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ സ്ഥാനാർത്ഥി പര്യടനത്തിനിടെ ആളൂർ പഞ്ചായത്തിലെ തുമ്പൂരിൽ വഴിയരികിൽ കാത്തുനിന്ന ജനക്കൂട്ടത്തിൽ നിന്നും പ്രണവിനെ സുരേഷ് ഗോപി ശ്രദ്ധിച്ചത്. പ്രവർത്തകരിൽ നിന്നും കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞ സ്ഥാനാർത്ഥി പ്രചാരണ വാഹനത്തിൽ നിന്നും പ്രണവിന്റെ അടത്തേക്ക് ഇറങ്ങിവന്നു. ആത്മധൈര്യം നൽകുന്ന വാക്കുകൾ സരേഷ് ഗോപി പ്രണവിന് പകർന്നു നൽകി..