ചാവക്കാട്: പാലയൂരിന്റെ കഥാകാരനും റിട്ട.കൃഷി ഓഫീസറുമായ ജോസ് ചിറ്റിലപ്പിള്ളി (78) നിര്യാതനായി. സപ്തദേവാലയങ്ങൾ (ചരിത്രം), പാലയൂർ പള്ളി (ചരിത്രം), ആദ്യപുഷ്പങ്ങൾ (ജീവചരിത്രം), മാളം (നോവൽ), അഭിലാഷങ്ങൾ (കഥകൾ), അക്ഷരത്തെറ്റുകൾ (കഥകൾ), നാട്ടുവിശേഷങ്ങൾ (ബാലസാഹിത്യം) എന്നിവ പ്രധാനകൃതികളാണ്. ചാവക്കാടിന്റെ ചരിത്രം എന്ന ഗ്രന്ഥത്തിന്റെ രചനയുടെ പണിപ്പുരയിലായിരുന്നു. അതിരൂപത പാസ്റ്റർ കൗൺസിൽ, പബ്ലിക് റിലേഷൻസ് കമ്മിറ്റി, ലിറ്റർജി കമ്മീഷൻ, തീർഥകേന്ദ്രങ്ങളുടെ ഉപദേശക കമ്മിറ്റി എന്നിവയുടെ ചുമതല വഹിച്ചിരുന്നു. തൃശ്ശൂർ സഹൃദയ വേദി, മേരീവിജയം സാഹിത്യസമിതി എന്നിവയിൽ കമ്മിറ്റി അംഗമായിരുന്നു. കലാസദൻ സാഹിത്യ വിഭാഗം കൺവീനർ, പാലയൂർ തീർഥകേന്ദ്രം സെക്രട്ടറി, പാലയൂർ മഹാതീർഥാടനം കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ദൈവശാസ്ത്രത്തിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡിപ്ലോമ നേടിയിട്ടുണ്ട്. അതിരൂപത മതബോധന കമ്മീഷൻ അംഗവും, 30 വർഷം പാലയൂർ സൺഡേ സ്‌കൂൾ പ്രധാനാധ്യാപകനുമായിരുന്നു. മത, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: ഇ.കെ.ത്രേസ്യ (പറപ്പൂർ സെന്റ് ജോൺസ് സ്‌കൂളിലെ റിട്ട.അധ്യാപിക). മക്കൾ: പ്രിയ, പ്രീത (സെന്റ് ആന്റണീസ് എച്ച്.എസ്. പുതുക്കാട്), പ്രതീഷ് (ദീപ്തി എച്ച്.എസ്., തലോർ). മരുമക്കൾ: ജോസഫ് തേക്കാനത്ത് (ബിസിനസ്), ജോയ്‌സൺ മണ്ടുംപാൽ (ഗ്രാമപഞ്ചായത്ത് കാട്ടകാമ്പൽ), ആൻസി (സെന്റ് തോമസ്, എൽ.പി. സ്‌കൂൾ, ഏങ്ങണ്ടിയൂർ). സംസ്‌ക്കാരം നടത്തി.