suresh-gopi-nda-candidate
എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് തീരദേശ മേഖലയിൽ സ്വീകരണം നൽകുന്നു.

ചാവക്കാട്: ലോക്‌സഭാ എൻ.ഡി.എ സ്ഥാനാർത്ഥിയായ നടൻ സുരേഷ് ഗോപിക്ക് തീരദേശ മേഖലയിൽ ആവേശകരമായ സ്വീകരണം. പാലയൂരിൽ നൽകിയ സ്വീകരണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും പ്രവർത്തകർ വൻ ആവേശത്തോടെയാണ് സ്ഥാനാർത്ഥിയെ വരവേറ്റത്. ഏത്തായ്, ആയിരം കണ്ണി, എം.ഇ.എസ്. ചേറ്റുവ, മുത്തൻമാവ്, പാലയൂർ, കോട്ടപ്പടി, തമ്പുരാൻപടി , പടിഞ്ഞാറെ നട, മുതുവട്ടൂർ, ഇരട്ടപ്പുഴ, മണത്തല, തിരുവത്ര, പഞ്ചവടി, കുഴിങ്ങര, എടക്കര, അഞ്ഞൂർ, കൗക്കാനപ്പെട്ടി, വടക്കേക്കാട്, പുന്നയൂർ, പെരിയമ്പലം എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം ആൽത്തറയിൽ സമാപിച്ചു.