udyf-conveniton
യു.ഡി.വൈ.എഫ് കയ്പ്പമംഗലം നിയോജകമണ്ഡലം തിരഞ്ഞെടുപ്പു കൺവെൻഷൻ മൂന്നുപീടിക വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ മുൻ എം.പി കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്യുന്നു

കയ്പ്പമംഗലം: യു.ഡി.എഫ് ചാലക്കുടി പാർലമെന്റ് സ്ഥാനാർത്ഥി ബെന്നി ബെഹനാന്റെ തിരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി യു.ഡി.വൈ.എഫ് കയ്പ്പമംഗലം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. മൂന്നുപീടിക വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ മുൻ എം.പി കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ടി.കെ. നസീർ അദ്ധ്യക്ഷനായി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ. അഫ്‌സൽ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറിമാരായ പി.എം.എ. ജബ്ബാർ, സി.എസ്. രവീന്ദ്രൻ, സി.സി. ബാബുരാജ്, ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.കെ. സക്കരിയ, പി.എസ്. ഷാഹിർ, പി.എ. അബ്ദുൾ ജലീൽ, വി.എസ്. ജിനേഷ്, പി.എസ്. അനസ്, പി.എ. സാജുദ്ദീൻ എന്നിവർ സംസാരിച്ചു.