കയ്പ്പമംഗലം: എൽ.ഡി.എഫ് ചാലക്കുടി മണ്ഡലം സ്ഥാനാർത്ഥി ഇന്നസെന്റിന്റെ പ്രചരണാർത്ഥം എൽ.ഡി.എഫ് കയ്പ്പമംഗലം പഞ്ചായത്ത് കമ്മിറ്റി കൂരിക്കുഴിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. വി.ആർ. ഷൈൻ അദ്ധ്യക്ഷനായി. കെ.ജെ. ആനന്ദൻ, മുഹമ്മദ് ചാമക്കാല, അജിത്ത് കൃഷ്ണൻ, പി.എം. അഹമ്മദ്, ബി.എസ്. ശക്തീധരൻ, പി.കെ. ചന്ദ്രശേഖരൻ ടി.വി. സുരേഷ്, എം.സി. ശശിധരൻ, പി.എ. അഹമ്മദ് എന്നിവർ സംസാരിച്ചു. കൊപ്രക്കളത്ത് നിന്നാരംഭിച്ച റാലി കൂരിക്കുഴി സെന്ററിൽ സമാപിച്ചു.