കൊടുങ്ങല്ലൂർ: യു.ഡി.എഫ് ചാലക്കുടി നിയോജക മണ്ഡലം പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി ബെന്നി ബഹനാൻ അസുഖ ബാധിതനായി വിശ്രമത്തിലായതിനെ തുടർന്ന് മണ്ഡലത്തിലെ പ്രചരണ പരിപാടികൾക്ക് നേതൃത്വം നൽകുന്ന അഡ്വ. വി.ഡി. സതീശൻ എം.എൽ.എ ഇന്ന് കൊടുങ്ങല്ലൂർ ബ്ളോക്കിലെ വിവിധ ഇടങ്ങളിൽ പര്യടനം നടത്തും. ബെന്നി ബഹനാന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടത്തുന്ന പര്യടന പരിപാടി രാവിലെ 7.30ന് വി.പി.തുരുത്ത് മേഖലയിൽ നിന്നുമാണ് ആരംഭിക്കുകയെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ പ്രൊഫ. സി.ജി. ചെന്താമരാക്ഷൻ അറിയിച്ചു. കൊടുങ്ങല്ലൂർ, പുത്തൻചിറ, വെള്ളാങ്ങല്ലൂർ എന്നീ പ്രദേശങ്ങളിലാണ് പര്യടനം നടക്കുക. രാത്രി എട്ടോടെ വെള്ളാങ്കല്ലൂർ മുസാഫിരി കുന്നിലാണ് സമാപനം. പ്രചരണ പരിപാടിയിൽ മുൻ എം.പി. കെ.പി. ധനപാലൻ, എം.എൽ.എമാരായ പി.ജെ. ജോയ്, ടി.യു. രാധാകൃഷ്ണൻ, യു.ഡി.എഫ് നേതാക്കളായ എം.കെ. മാലിക്, ടി.എം. നാസർ, അഡ്വ.വി.എം. മുഹിയുദ്ദീൻ, പ്രൊഫ. കെ.കെ.രവി, വേണു വെണ്ണറ, സുലേഖ സിദ്ദിഖ്, ഓ.ആർ.ജിബി എന്നിവർ അനുഭവിക്കുമെന്ന് ചെന്താമരാക്ഷൻ മാസ്റ്റർ അറിയിച്ചു