തൃശൂർ: മോദിയുടെ പേരിൽ വോട്ട് കിട്ടില്ലെന്ന് ബി.ജെ.പി നേതൃത്വത്തിനു മനസിലായതിനാലാണ് ശബരിമലയുടെയും അയ്യപ്പസ്വാമിയുടെ പേരിലും വോട്ട് ചോദിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഒളരിക്കരയിൽ ടി.എൻ. പ്രതാപന്റ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഐക്യജനാധിപത്യ മുന്നണി പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
തേറമ്പിൽ രാമകൃഷ്ണൻ അദ്ധ്യക്ഷനായി. മുൻ എംഎൽ.എമാരായ ടി.വി. ചന്ദ്രമോഹൻ, എം.പി. വിൻസെന്റ്, ഐ.പി. പോൾ, ജോസ് വള്ളൂർ, രാജേന്ദ്രൻ അരങ്ങത്ത്, സുനിൽ അന്തിക്കാട്, എ. പ്രസാദ്, സി.ബി. ഗീത, രാജൻ പല്ലൻ, ഷാജി ജെ. കോടൻകണ്ടത്ത്, രവി താണിക്കൽ, സുബി ബാബു, നിജി ജസ്റ്റിൻ, ശിവരാമകൃഷ്ണൻ, കെ. ഗിരീഷ് കുമാർ, ശ്രീകൃഷ്ണൻ, ശശിധരൻ, അഡ്വ. സുരേഷ് കുമാർ, ടി.എസ്. മായാദാസ്, പി.കെ. ജോൺ, വിജയ ഹരി, ജലിൻ ജോൺ എന്നിവർ പ്രസംഗിച്ചു.