sunil-akampadam
മരിച്ച നിലയിൽ കണ്ടെത്തിയ സുനിൽ

കയ്പ്പമംഗലം: ഒഴിഞ്ഞുകിടക്കുന്ന പറമ്പിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കാളമുറി പടിഞ്ഞാറ് അകമ്പാടത്ത് ചെമ്പാപ്പിള്ളി പരേതനായ ഗോപി മകൻ സുനിലിനെയാണ് (29) സ്വകാര്യ വ്യക്തിയുടെ ഒഴിഞ്ഞ പറമ്പിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. അവിവാഹിതനാണ്. മാതാവ് : ഗീത. സഹോദരൻ: സുബിൻ. കയ്പ്പമംഗലം പൊലീസ് ഇൻക്വസ്റ്റ് നടത്തി. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദ്ദേഹം സംസ്‌കരിച്ചു. മരണത്തിൽ ദുരൂഹതയൊന്നും ഇല്ലെന്നും മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ അറിയുകയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി..