തൃപ്രയാർ: സംയോജിത കൃഷി കാമ്പയിന്റെ ഭാഗമായി സാർവത്രിക ആരോഗ്യ പരിരക്ഷയ്ക്ക് സുരക്ഷിത ഭക്ഷണം എന്ന മുദ്രാവാക്യവുമായി കർഷക സംഘം, കുടുംബശ്രീ, വലപ്പാട് സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വിഷു വിപണി ആരംഭിച്ചു. വലപ്പാട് സർവീസ് സഹകരണ ബാങ്ക് പരിസരത്ത് പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ മല്ലിക ദേവൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി ജിതേന്ദ്ര ബാബു, ബാങ്ക് സെക്രട്ടറി റസീന, പി.ആർ ബാബു, മണിലാൽ, പി.എം നസിറുദ്ദീൻ, ഹനീഷ് കുമാർകെ.ബി എന്നിവർ സംസാരിച്ചു.