ചാലക്കുടി: ഇന്നസെന്റിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം അതിരപ്പിള്ളിയൽ എൽ.ഡി.എഫ് റാലിയും പൊതുയോഗവും നടത്തി. വൈശേരിയിൽ നിന്നാരംഭിച്ച റാലി അരൂർമുഴിയിൽ സമാപിച്ചു. തുർന്ന് നടന്ന പൊതുയോഗം സി.പി.ഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ സെക്രട്ടറി എ.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.പി. സന്തോഷ് അദ്ധ്യക്ഷനായി. നടൻ അനൂപ് ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ബി.ഡി. ദേവസി എം.എൽ.എ, യു.പി. ജോസഫ്, പി.എം. വിജയൻ, ടി.എ. ജോണി, അഡ്വ. വിജവ വാഴക്കാല, കെ.കെ. ശ്യമളൻ എന്നിവർ പ്രസംഗിച്ചു.