എറവക്കാട്: എൽ.ഡി.എഫ് നെന്മണിക്കര മേഖലാ തിരഞ്ഞെടുപ്പ് റാലിയും പൊതു സമ്മേളനവും നടത്തി. പൊതുസമ്മേളനം സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്തു. കെ.എ. സുരേഷ് അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ഷാജൻ, എൽ.ഡി.എഫ് പുതുക്കാട് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് ടി.എ. രാമകൃഷ്ണൻ, സെക്രട്ടറി വി.എസ്. പ്രിൻസ്, കെ.ജെ. ഡിക്‌സൺ, ഓമന കൃഷ്ണൻകുട്ടി, വി.ആർ. സുരേഷ് , കെ.വി. മണിലാൽ എന്നിവർ പ്രസംഗിച്ചു. പൊതുസമ്മേളനത്തിനു മുന്നോടിയായി സ്ത്രീകൾ ഉൾപ്പടെ നൂറുകണക്കിനാളുകൾ പങ്കെടുത്ത പ്രകടനം നടന്നു. വാദ്യഘോഷങ്ങളും, താളമേളങ്ങളും, മുത്തുക്കുടകളും സ്ഥാനാർത്ഥിയുടെ ചിത്രം പതിച്ച പ്ലക്കാർഡുകളും പ്രകടനത്തിന് അകമ്പടിയായി.