ഇരിങ്ങാലക്കുട: മുൻ മന്ത്രിയും കേരള കോൺഗ്രസ് ചെയർമാനുമായ കെ.എം. മാണിയുടെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ അദ്ധ്യക്ഷത വഹിച്ചു. മുൻ സർക്കാർ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി എം.പി. ജാക്‌സൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ് കുമാർ, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് ടി.ആർ. സുനിൽ കുമാർ, മുസ്ലീം ലീഗ് നിയോക മണ്ഡലം പ്രസിഡന്റ് കെ.എ. റിയാസുദ്ദീൻ, പോളി കുറ്റിക്കാടൻ, എം.എസ്. അനിൽ കുമാർ, പി.എ. ആന്റണി, പി.ബി. മനോജ്കുമാർ, ഡോ.പി.പി. മാർട്ടിൻ, ഷൈജോ ഹസൻ, ബിജു ആന്റണി, പി.ടി. ജോർജ്, മിനി മോഹൻദാസ്, ഷൈനി ജോജോ, സിജോയ് തോമസ്, ശിവരാമൻ കൊല്ലപറമ്പിൽ എന്നിവർ പ്രസംഗിച്ചു...