തൃപ്രയാർ: ചൂലൂർ യോഗിനിമാതാ ബാലിക സദനത്തിൽ വിഷുദിന ആഘോഷം നടത്തി. ബാലിക സദനത്തിലെ മക്കൾക്കും അമ്മമാർക്കും വിഷുക്കൈനീട്ടം യോഗിനിമാതാ വൈസ് പ്രസിഡന്റ് പി. ആർ. രവി നൽകി. തുടർന്ന് ചടങ്ങിൽ യോഗിനിമാതാ സെക്രട്ടറി എൻ. എസ്.സജീവ് വിഷുദിന ആശംസ നേരുകയും മേടമാസത്തോടെ പുതിയ വർഷത്തേക്കുള്ള പ്രവേശനമായ വിഷുദിനത്തെ കുറിച്ചുള്ള സന്ദേശം നൽകുകയും ചെയ്തു. ജോ. സെക്രട്ടറി എൻ. ഡി. ധനേഷ്, എക്സിക്യൂട്ടീവ് മെമ്പർ എ. പി. സുനിൽകുമാർ, ട്രഷറർ കെ. എസ്. തിലകൻ, മെമ്പർ എ. ജി. പ്രദീപ്, മാതൃസമിതി സെക്രട്ടറി യമുന സുനിൽ എന്നിവർ സംബന്ധിച്ചു...